കാസര്‍കോട്: [www.malabarflash.com] വോട്ടെണ്ണല്‍ ദിവസം വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് പൊട്ടാതെ വീണപ്പോള്‍ അത് പെറുക്കി പൊലീസ് വാഹനത്തിന് നേരെ എറിഞ്ഞ കേസിലെ പ്രതി പിടിയില്‍.
മന്നിപ്പാടി വിവേകാനന്ദ നഗറിലെ പ്രിയേഷ് (26) ആണ് പിടിയിലായത്. ബി.ജെ.പി പ്രവര്‍ത്തകനാണ് പ്രിയേഷെന്ന് പൊലീസ് പറഞ്ഞു. മെയ് 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്.
വിവേകാനന്ദ നഗറില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നുണ്ടെന്ന വിവരം ലഭിച്ചാണ് വിദ്യാനഗര്‍ സി.ഐ കെ.വി. പ്രമോദന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ആള്‍ക്കൂട്ടത്തിന് നേരെ എറിഞ്ഞ ഗ്രനേഡുകളിലൊന്ന് പൊട്ടിയിരുന്നില്ല. ഇതെടുത്ത് പ്രിയേഷ് പൊലീസ് വാഹനത്തിന് നേരെയെറിഞ്ഞു.
ഗ്രനേഡ് പൊട്ടി പൊലീസ് ജീപ്പ് തകര്‍ന്നു.
പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതിനുമാണ് പ്രിയേഷിനെതിരെ കേസെടുത്തിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment