
ഉപ്പള: [www.malabarflash.com] വസ്‌ത്രങ്ങള്‍ക്കു തീയിട്ട ശേഷം യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. കയ്യാര്‍ കൊക്കച്ചാലിലെ മുഹമ്മദിന്റെ മകന്‍ അബ്‌ദുല്‍ റഷീദ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. പിതാവ് മുഹമ്മദ് ഗള്‍ഫിലാണ്. മാതാവ് അടുത്ത വീട്ടില്‍ പോയതായിരുന്നു.ഈ സമയത്ത് മുറിക്കത്ത് കയറിയ അബ്‌ദുല്‍ റഷീദ് അകത്തു നിന്നു വാതിലിന്റെ കുറ്റിയിട്ട ശേഷം വസ്‌ത്രങ്ങള്‍ക്കു തീയിട്ടു. അതിനു ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മുറിയില്‍ നിന്നു പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് വിവരം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന അയല്‍ക്കാര്‍ അബ്‌ദുല്‍ റഷീദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉപ്പള, കൈക്കമ്പയിലെ ഒരു പ്ലൈവുഡ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റഷീദ്. റിയാസ്, സീനത്ത് സഹോദരങ്ങള്‍. കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment