കാസര്‍കോട്: [www.malabarflash.com] മുട്ടത്തൊടി സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ മുക്കുപണ്ട തട്ടിപ്പിന്റെ അന്വേഷണ പുരോഗതിയെ കുറിച്ച് കണ്ണൂര്‍ മേഖലാ ഐ ജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് തേടിയെതെന്നാണ് സൂചന. കേസിന്റെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നു തന്നെ സമര്‍പ്പിക്കും.ഇതിനിടയില്‍ മുക്കുപണ്ട തട്ടിപ്പിന്റെ സൂത്രധാരന്മാരില്‍ ഒരാളായ മുട്ടത്തൊടി ശാഖാ മാനേജര്‍ കാഞ്ഞങ്ങാട്, കോട്ടപ്പാറയില്‍ താമസക്കാരനായ സന്തോഷിനെ ഇന്നു വൈകിട്ടോടെ അറസ്റ്റു ചെയ്യാനാകുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. പൊലീസിന്റെ വലയിലായ ഇയാളില്‍ നിന്നു തട്ടിപ്പില്‍ പങ്കാളികളായവരെ കുറിച്ചുള്ള സമസ്‌ത വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ബാങ്കിലെ മുന്‍ ജീവനക്കാരില്‍ നിന്നു അന്വേഷണ സംഘം മൊഴിയെടുത്തു കൊണ്ടിരിക്കുന്നു.കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ബാങ്ക് അപ്രൈസര്‍മാരായ നീലേശ്വരം, പേരോലിലെ ടി വി സതീശന്‍, ഇയാളുടെ സഹോദരന്‍ സത്യപാലന്‍, ചെങ്കളയിലെ അബ്‌ദുല്‍ മജീദ്, ഭീമനടിയിലെ ജയരാജന്‍, തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ ആദൂര്‍, കുണ്ടാര്‍, ഉയിത്തടുക്കയിലെ ഹാരിസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നിയമനടപടികള്‍ അവസാനഘട്ടത്തിലാണ്. ഇതു സംബന്ധിച്ച അപേക്ഷ ഇന്നു
തന്നെ സമര്‍പ്പിക്കുമെന്നാണ് സൂചന.കസ്റ്റഡിയില്‍ കിട്ടുന്ന പ്രതികള്‍ക്കൊപ്പം സന്തോഷിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment