പാലക്കാട്:[www.malabarflash.com] തെരുവു നായയെ ഇടിച്ച ഓട്ടോ മറിഞ്ഞ് വാഹനത്തിനടിയില്‍ കുടുങ്ങിയ ഡ്രൈവര്‍ രക്തം വാര്‍ന്നു മരിച്ചു.മലമ്പുഴ ശാസ്താകോളനി നെല്ലിക്കല്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (34) ആണ് ദാരുണമായി മരിച്ചത്.ഒരു മണിക്കൂറോളം വാഹനത്തിന് അടിയില്‍ കുടുങ്ങിയ അസീസിനെ രക്ഷപ്പെടുത്താന്‍ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതുവഴിയെത്തിയ യാത്രക്കാരോടു സഹായത്തിനായി കരഞ്ഞപേക്ഷിച്ചെങ്കിലും ആരും തയാറായില്ല.
ഓട്ടോയിലുണ്ടായിരുന്നവര്‍ വിവരം നല്‍കിയതനുസരിച്ച് മലമ്പുഴയില്‍ നിന്ന് സഹോദരന്‍ അന്‍സില്‍ എത്തിയാണ് അനസിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം ഏറെ നഷ്ടപ്പെട്ടിരുന്നു.ജില്ലാ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരണം.
മേലേ ചെറാട് സ്വദേശികളെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ അകത്തേത്തറ നടക്കാവ് റെയില്‍വേ ഗേറ്റിനു സമീപം തിങ്കളാഴ്ച രാവിലെ ആറിനായിരുന്നു അപകടം. റോഡിനു കുറുകെ ചാടിയ നായയെ ഇടിച്ചശേഷം ഓട്ടോ തലകീഴായി മറിയുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഫൗസിയയാണ് അബ്ദുല്‍ അസീസിന്റെ ഭാര്യ. മാതാവ്: ഉമ്മുസെല്‍മ. സഹോദരങ്ങള്‍: റഷീദ, റഫീദ, അന്‍സല്‍.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment