Latest News

പോലീസ് വെടിവെക്കാനൊരുങ്ങിയപ്പോള്‍ മറ്റൊരു പോത്തിനെ കൊണ്ടു മെരുക്കി

കണ്ണൂര്‍:[www.malabarflash.com] ഞായറാഴ്ച രാത്രി കണ്ണാടിപ്പറമ്പ് കുറ്റിയാട്ടൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. അറവ്ശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് അക്ഷരാര്‍ത്ഥത്തില്‍ നാടിനെ വിറപ്പിച്ചു. മൂന്നുമണിക്കൂറോളം പോത്തിന്റെ പരാക്രമമാണ് നാടിനെ നടുക്കിയത്.

കണ്ണാടിപ്പറമ്പിലേക്ക് കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. ആദ്യം കണ്ണാടിപ്പറമ്പിലേക്കും പിന്നീട് മയ്യില്‍കുറ്റിയാട്ടൂര്‍ മേഖലയിലേക്കും ഓടിയ പോത്ത് പിന്നീട് നാടിനെ വിറപ്പിക്കുകയായിരുന്നു. പളളിയിലേക്ക് താറാവിഹ് നിസ്‌കാരത്തിന് പോകുന്നവരും രാത്രി വീട്ടിലേക്ക് പോകുന്നവരും പോത്തിന്റെ ഓട്ടം കണ്ട് ഭയന്നോടി. പലരും പോത്തിന്റെ പരാക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. 

പോത്തിന്റെ അക്രമം പ്രശ്‌നമായതോടെ നാട്ടുകാര്‍ ജില്ലാഭരണകൂടത്തെ വിവരമറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെത്തിയില്ല. ഇതിനിടയില്‍ പോലീസെത്തി എന്തും നേരിടാന്‍ വളപട്ടണം സി ഐ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംഘം തയാറായി.
അതിനിടയില്‍ കുറ്റിയാട്ടൂരിലെ ഒരു കാട്ടിലേക്ക് ഓടിക്കയറിയ പോത്തിനെ വെടിവെക്കാന്‍ നിര്‍ദേശം വന്നു. എ ആര്‍ ക്യാമ്പില്‍ നിന്നും ഇതിനായി പോലീസ് എത്തുകയും ചെയ്തു. എന്നാല്‍ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ കൊലചെയ്യാതെ തന്നെ പോത്തിനെ മെരുക്കിയെടുക്കാനുള്ള തന്ത്രം ചിലര്‍ മുന്നോട്ടുവെച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ മറ്റൊരു പോത്തിനെ കാട്ടിലേക്ക് കയറ്റിവിട്ട് തന്ത്രം മെനഞ്ഞു. 

രണ്ടുപോത്തുകള്‍ തമ്മിലുള്ള സൗഹാര്‍ദം പരീക്ഷണത്തിനൊടുവില്‍ തളര്‍ന്നുപോയ പോത്തിനെ എളുപ്പത്തില്‍ പിടിച്ചുകെട്ടുകയും ചെയ്തു. അങ്ങിനെ മൂന്നുമണിക്കൂറിലേറെ നീണ്ടുനിന്ന പരാക്രമകാരിയായ പോത്ത് ഇപ്പോള്‍ മയ്യില്‍ പോലീസിന്റെ കസ്റ്റഡിയിലാണുളളത്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.