Latest News

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഓര്‍മ്മയായി

ലൊസാഞ്ചല്‍സ്ന്:[www.malabarflash.com] ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. പാര്‍കിന്‍സണ്‍ രോഗബാധിതനായിരുന്നു. യുഎസിലെ അരിസോണിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബോക്‌സിങ് ചക്രവര്‍ത്തി എന്ന വിശേഷണം ലോകം ചാര്‍ത്തിക്കൊടുത്ത ഒരു താരമയുള്ളൂ. അത് മുഹമ്മദ് അലിയാണ്. 'ദ് ഗ്രേറ്റസ്റ്റ്', 'ദ് പീപ്പിള്‍സ് ചാംപ്യന്‍' തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി.

അമേരിക്കയിലെ ലൂയിവില്ലയില്‍ 1942 ജനുവരി 17നായിരുന്നു കാഷ്യസ് ക്ലേയുടെ ജനനം. കാഷ്യസ് മാര്‍സെലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടെയും മൂത്ത പുത്രനായി ജനിച്ച ക്ലേ സാധാരണയൊരു നീഗ്രോ കുടുംബത്തിലെ അംഗം മാത്രമായിരുന്നു. 1960ലെ റോം ഒളിംപിക്‌സില്‍, തന്റെ 19ാം വയസില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ബോക്‌സിങ് സ്വര്‍ണം നേടിയതോടെയാണ് ക്ലേ പ്രശസ്തിയിലേക്കുയര്‍ന്നത്.

1964ല്‍ ഇസ്‌ലാംമതം സ്വീകരിച്ചതോടെ ക്ലേ ലോകത്തിന്റെ പ്രിയപ്പെട്ട മുഹമ്മദ് അലിയാവുകയായിരുന്നു. 1964ല്‍ നേടിയ ലോകകിരീടം 67ല്‍ അദ്ദേഹത്തില്‍നിന്ന് തിരിച്ചെടുക്കപ്പെട്ടു-വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്. മൂന്നു വര്‍ഷത്തിനുശേഷം അലി റിങ്ങില്‍ മടങ്ങിയെത്തി. വിവിധ വേദികളിലെ റിങ്ങുകളില്‍ അലി തോല്‍പ്പിച്ചവര്‍ നിസാരക്കാരായിരുന്നില്ല ജോ ഫ്രെയ്‌സര്‍, ജോര്‍ജ് ഫോര്‍മാന്‍, ലിയോണ്‍ സ്പിങ്ക്‌സ്, റോണ്‍ ലൈലി, ബസ്റ്റര്‍ മാത്തിസ്, ജോര്‍ജ് ചുവലോ, ഫ്‌ലോയിഡ് പാറ്റേഴ്‌സന്‍, ബോബ് ഫോസ്റ്റര്‍, ബഗ്‌നര്‍ എന്നിവര്‍ അതില്‍ ചിലര്‍മാത്രം.

'നൂറ്റാണ്ടിലെ പോരാട്ടം' എന്നു വിശേഷിപ്പിക്കപ്പെട്ട ജോ ഫ്രേസര്‍ അലി മല്‍സരത്തില്‍ പക്ഷേ അലി കീഴടങ്ങി. എന്നാല്‍ 1974 ഒക്‌ടോബര്‍ 30ന് ഫോര്‍മാനെ എട്ടാം റൗണ്ടില്‍ വീഴ്ത്തി അലി വീണ്ടും ലോകചാംപ്യന്‍ ആയി. 1981 അവസാനം കാനഡയുടെ ട്രവര്‍ ബെര്‍ബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.