കാസര്‍കോട്:[www.malabarflash.com] യുവതിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബദിയഡുക്ക, ചെമ്പല്‍ത്തിമാര്‍, വിദ്യാഗിരിയിലെ അങ്കുശങ്കരയുടെ മകന്‍ സി.എച്ച്. സുരേഷി(30)നെയാണ് വിദ്യാനഗര്‍ സി.ഐ. കെ.വി.പ്രമോദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വേഷം മാറി മറ്റൊരു യുവതിയെ കല്യാണം കഴിച്ച് കര്‍ണ്ണാടക, ആല്‍ഗട്ടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. പോലീസ് സംഘത്തില്‍ ജോണ്‍, മനു, രഘൂത്തമന്‍ എന്നിവരും ഉണ്ടായിരുന്നു.
2013 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെഡ്രെ സ്വദേശിയായ ഒരു യുവതിയുമായി സുരേഷ് പ്രണയത്തിലായിരുന്നു. പ്രണയം കലശലായതോടെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവത്രേ. യുവതി ഗര്‍ഭിണി ആയതോടെ സുരേഷ് പ്രണയബന്ധത്തില്‍ നിന്നും വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്നു പറയുന്നു.
ഇതോടെ യുവതി പോലീസിനെ സമീപിക്കുകയും കാമുകനെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് സുരേഷ് ഒളിവില്‍ പോയത്. ഇയാളെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
മൂന്നുവര്‍ഷക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി സുരേഷിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
മറ്റൊരു വിവാഹം കഴിച്ച് കര്‍ണ്ണാടകയില്‍ എവിടെയോ ഒളിവില്‍ കഴിയുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. എന്നാല്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഒളിത്താവളം എവിടെയാണെന്നു കണ്ടെത്തല്‍ പോലീസിനു മുന്നില്‍ വെല്ലുവിളി സൃഷ്ടിച്ചു.
ഏതു വിധേനയും പ്രതിയെ കണ്ടെത്തുമെന്ന ആത്മവിശ്വാസത്തോടെ സി.ഐ. പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞു തിരിഞ്ഞു. ഇതിനിടയിലാണ് ഭാര്യയുമായി ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാതിരിക്കുവാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു.
പോലീസിന്റെ കൈയില്‍ അകപ്പെട്ടപ്പോള്‍ ആളുമാറിപ്പോയെന്നു പറഞ്ഞ് സുരേഷ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വലയില്‍ വീണത് മൂന്നുവര്‍ഷമായി തിരയുന്ന ആളാണെന്നു ഉറപ്പാക്കിയതെന്നു പോലീസ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment