Latest News

കാവാലം നാരായണപ്പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: [www.malabarflash.com] നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ(88) അന്തരിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിൻെറ വസതിയിലായിരുന്നു അന്ത്യം. തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനതു നാടോടി കലാരൂപങ്ങൾ മലയാള നാടകവേദിയിലേക്ക് ഉൾച്ചേർത്തതിലും കാവാലത്തിന് നിർണായക പങ്കുണ്ട്. അവനവൻ കടമ്പ, ദൈവത്താർ, സാക്ഷി എന്നിവയാണ് അദ്ദേഹത്തിൻെറ പ്രമുഖ നാടകങ്ങൾ. കാളിദാസന്റെയും ഭാസന്റെയും സംസ്ക‍ൃത നാടകങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തിയിരുന്നു.

മധ്യമവ്യായോഗം, വിക്രമോർവശീയം, ശാകുന്തളം, കർണഭാരം തുടങ്ങിയവയും കാവാലത്തിൻെറ സൃഷ്ടികളാണ്. ആലായാൽ തറവേണം, കറുകറെ കാർമുകിൽ, കുമ്മാട്ടി എന്നിവ കാവാലം രചിച്ച ഗാനങ്ങളാണ്. 2007ൽ അദ്ദേഹത്തെ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. സംസ്കൃതനാടകരംഗത്തെ സേവനത്തിന് മധ്യപ്രദേശ് സർക്കാർ കാളിദാസ് സമ്മാൻ നൽകി. സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.

Keywords: Dramatist, poet Kavala Narayana Panicker passes away, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.