Latest News

'കുട്ടി ഡ്രൈവര്‍' പിടിയില്‍; രക്ഷിതാവിനെതിരെകേസ്

ഉദുമ[www.malabarflash.com]: 18 വയസിന് താഴെ പ്രായ മുള്ള കുട്ടി വാഹനം ഓടിച്ച സംഭവത്തില്‍ രക്ഷിതാവിനെതിരെ ബേക്കല്‍ പോലീസ് കേസ്സെടുത്തു. പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം എ .അബ്ദുള്‍ഖാദറിനെതിരെ(40)യാണ് കേസ്സെടുത്തത്.

പള്ളിക്കര ടോള്‍ ബൂത്തിനു സമീപം വെച്ചാണ്‌ സ്കൂട്ടറോടിച്ചുവന്ന 'കുട്ടി ഡ്രൈവര്‍' പോലീസ് പിടിയിലായത്.

കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കും ആര്‍ സി ഓണര്‍ക്കുമെതിരെ കേസെടുക്കുമെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്നുമാണ് പോലീസിന്റെ മുന്നറിപ്പ്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.