Latest News

കോളജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത ഫേസ്ബുക്ക് സുഹുത്ത് അറസ്റ്റില്‍


ബംഗലൂരു: [www.malabarflash.com] സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോളജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍. സൗത്ത് ബംഗലൂരുവിലെ ബാണശങ്കരി സ്വദേശി രാഹുല്‍ കുമാര്‍ സമ്പത്ത് (22) ആണ് പിടിയിലായത്. സനിമ നിര്‍മ്മാതാവിന്റെ മകന്‍ കൂടിയായ ഇയാള്‍ നവ മാധ്യമങ്ങളിലൂടെ സമ്പന്ന കൗമാരക്കാരികളെ സുഹൃത്താക്കി പണം തട്ടിയെടുക്കുക പതിവായിരുന്നു.
ഈസ്റ്റ് ബംഗലൂരു സ്വദേശിനിയായ പതിനെട്ടുകാരിയുടെ പരാതിയിലാണ് രാഹുല്‍ അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പ് സുഹൃത്തുക്കളായ ഇരുവരും തമ്മില്‍ ഏറെ അടുത്തിരുന്നു. തന്റെ പിതാവ് കന്നഡ സിനിമയിലെ വമ്പന്‍ നിര്‍മ്മാതാവാണെന്നും വൈകാതെ താനും നടനാകുമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നും ഈ സമയത്ത് എടുത്ത ചിത്രങ്ങള്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
സിനിമയ്ക്ക് മുടക്കാനെന്ന നിലയിലാണ് രാഹുല്‍ തന്നോട് പണം ആവശ്യപ്പെട്ടത്. നിരസിച്ചപ്പോള്‍ ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് പല തവണയായി ഏഴ് ലക്ഷം രൂപ നല്‍കിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
മകള്‍ അമിതമായി പണം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ രാഹുലിനെ റിമാന്‍ഡ് ചെയ്തതായും അയാളുടെ ഫോണിലും ലാപ്‌ടോപ്പിലും കണ്ടെത്തിയ ഇവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

SUMMARY: BENGALURU: Mahadevapura police on Friday arrested a 22-year-old youth who allegedly extorted Rs 7 lakh from an 18-year-old girl he became friends with on social media, saying if she didn't oblige, he'd defame her by uploading private pictures of the two of them.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.