Latest News

ഋഷിരാജ് സിംഗിന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞെത്തിയ കഞ്ചാവ് കേസ് പ്രതി പിടിയില്‍


കോഴിക്കോട്: [www.malabarflash.com] എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിപ്പിച്ച് കയറിക്കൂടിയ കഞ്ചാവ് കേസിലെ മുന്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് കളക്ട്രേറ്റ് ഹാളില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഋഷിരാജ്‌സിങ്. ലഹരിക്കടത്തുകാരെ കൂച്ചുവിലങ്ങിടാനുള്ള നടപടികള്‍ വിശദീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കഞ്ചാവ് കേസിലെ ശിക്ഷകള്‍ സംബന്ധിച്ച് ഒരാള്‍ ചോദ്യമുന്നയിച്ചത്. മാധ്യമപ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പെരുമാറിയത്. വാര്‍ത്താസമ്മേളനത്തിന് ശേഷം സംശയം തോന്നിയ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട കൊയിലാണ്ടി സ്വദേശി പാവാട അഷ്‌റഫ് എന്നയാളാണെന്ന് വ്യക്തമായത്.
കഞ്ചാവ് കേസില്‍ നിലവിലെ ശിക്ഷാരീതി വളരെ പരിമിതമല്ലേ, കര്‍ശനമാക്കാന്‍ സാധ്യതയുണ്ടോയെന്നാണ് ഇയാള്‍ ഋഷിരാജ് സിങിനോട് ചോദിച്ചത്. ആള്‍മാറാട്ടമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: Rishi Raj Singh press meet, Ganja, Accused, Arrest, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.