Latest News

272 കോടി രൂപയുടെ തട്ടിപ്പ്; ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് യുഎസിൽ 30 വർഷം തടവ്


വാഷിങ്ടൺ: [www.malabarflash.com] 40 മില്യൺ ഡോളറിന്റെ (272 കോടി ഇന്ത്യൻ രൂപ) തട്ടിപ്പുനടത്തിയ കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് യുഎസിൽ 30 വർഷത്തെ തടവ്. ഒരു മില്യൺ യുഎസ് ഡോളർ പിഴയും അടയ്ക്കണം. പെത്തിനായ്ഡു വേലുച്ചാമി (70), ഭാര്യ പരമേശ്വരി വേലുച്ചാമി (65) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും ചേർന്നുണ്ടാക്കിയ ഫസ്റ്റ് മ്യുച്വൽ ബാൻക്രോപ്പ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്.
നിക്ഷേപകരുടെ പണവും സമ്പാദ്യവും ഇവർ മനഃപ്പൂർവം ഒളിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. പഴ്സനൽ, കോർപ്പറേറ്റ് വായ്പകളെടുത്ത് 40 മില്യൺ യുഎസ് ഡോളറോളം ഇവർ കടം വരുത്തിയിട്ടുണ്ട്. മ്യുച്വൽ ബാങ്കിനു വേണ്ടിയുള്ള ഹോൾഡിങ് കമ്പനിയായിരുന്നു ഇവരുടേത്. കുറ്റപത്രമനുസരിച്ച് 2009 ജൂണിലാണ് ഇവർ ലോണെടുത്തത്. അടുത്ത മാസം തന്നെ മ്യുച്വൽ ബാങ്ക് ഫെഡറൽ റെഗുലേറ്റർമാർ അടച്ചുപൂട്ടി.
ബാങ്ക് പൂട്ടുന്നതിനു മുൻപും കഴിഞ്ഞ നവംബർ വരെയും കോടിക്കണക്കിന് കണക്കിന് ഡോളറുകൾ ദമ്പതികൾ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കിയും സ്വകാര്യ, വിദേശ ബാങ്കുകളിലേക്കു മാറ്റിയുമായിരുന്നു ഇത്. പണം രണ്ടു മക്കളുടെ പേരിലേക്കും മാറ്റിയിരുന്നു. ഒരാളുടെ പേരിൽ 8.5 മില്യൺ യുഎസ് ഡോളറും മറ്റേയാളുടെ പേരിൽ 10.1 മില്യൺ യുഎസ് ഡോളറുമാണ് മാറ്റിയത്. മാത്രമല്ല, ധനകാര്യം സംബന്ധിച്ച രേഖകൾ എല്ലാം നശിപ്പിക്കാൻ ഇവർ ജീവനക്കാരോട് നിർദേശിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

Keywords: Court, America, Cheating, Couples, India, World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.