Latest News

ഫീസടക്കാന്‍ വൈകി; വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുന്നു

കണ്ണൂര്‍:[www.malabarflash.com] പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഫീസടക്കാന്‍ വൈകിയെന്ന് പറഞ്ഞു വിദ്യാര്‍ത്ഥിയെ പുറത്താക്കി.
മലപ്പുറം കുറ്റൂര്‍ നോര്‍ത്തിലെ കൊടക്കലിങ്കല്‍ വീട്ടിലെ പി കെ മുഹമ്മദ് ഷാഫിയെയാണ് പുറത്താക്കിയത്.

എന്നാല്‍ ഫീസ് അടച്ച കാലാവധി പൂര്‍ത്തീകരിക്കും മുമ്പ് അകാരണമായാണ് തന്നെ പുറത്താക്കിയതെന്ന് കാണിച്ച് മുഹമ്മദ് ഷാഫി മുന്നറിയിപ്പ് നോട്ടീസ് സഹിതം നടപടിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഫീസടക്കാന്‍ വൈകിയെന്ന് പറഞ്ഞാണ് അവസാനവര്‍ഷ പി ജി വിദ്യാര്‍ത്ഥിയായ ഷാഫിക്ക് പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ജൂലായ് 3ന് 6 ലക്ഷം രൂപ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് അടച്ചിരുന്നു. അതിനാല്‍ തന്നെ ഈ വര്‍ഷം ജൂലായ് 3 വരെ പഠിപ്പിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ബാധ്യസ്ഥരാണ്. എന്നാല്‍ പ്രശ്‌നം മറ്റൊന്നാണെന്നും ഷാഫി പറയുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പി ജി കോഴ്‌സിന് ആവശ്യമായ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലത്രെ. അതിനാല്‍ തന്നെ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കോഴ്‌സുകള്‍ക്കില്ല. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്നാണ് ഷാഫി പറയുന്നത്.
എന്നാല്‍ നേരത്തെ നല്‍കിയ ഹരജി പരിഗണിക്കവെ ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ കോര്‍ട്ട് റെഗുലേറ്റഡ് അക്കൗണ്ടില്‍ പണം അടച്ചല്‍ മതിയെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതും ജൂണ്‍ 20ന് ഫീസടക്കുന്നത് വൈകിപ്പിക്കാന്‍ കാരണമായതായി ഷാഫി ചൂണ്ടിക്കാട്ടി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.