കാഞ്ഞങ്ങാട്:[www.malabarflash.com] കളിമണ്ണില്‍ കരവിരുതിന്റെ മാഹാത്മ്യം തെളിയിച്ച് മട്ടന്നൂരില്‍ നിന്ന് വിവിധ തരത്തിലുള്ള കളിമണ്‍ പാത്രങ്ങള്‍ കാഞ്ഞങ്ങാട്ടെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വീട്ടാവശ്യത്തിന് സ്റ്റീല്‍, അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു അടുക്കള മുഴുവന്‍ ഭരിക്കാന്‍ കഴിയുന്ന കളിമണ്‍ പാത്രങ്ങളാണ് കോട്ടച്ചേരിയിലെ റോഡരികില്‍ നിരത്തി വെച്ചത്.
കളിമണ്‍ ഗ്ലാസ് മുതല്‍ കിണ്ടി, തൂക്കുവിളക്ക്, റാന്തല്‍, പുട്ടുകുറ്റി, കുശ, ഭരണി, ഫഌവര്‍ വെയിസ്, നിലവിളക്ക് തുടങ്ങിയ വിവിധയിനം കളിമണ്‍ പാത്രങ്ങളാണ് വില്‍പ്പനക്കെത്തിയത്.
മൂന്നുദിവസം ചൂളയില്‍ വെച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. വടകര, വയനാട്, കണ്ണൂര്‍, പട്ടാമ്പി എന്നീ സ്ഥലങ്ങളിലെ മണ്ണുപയോഗിച്ചാണ് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
മണ്ണിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടത് ഈ കുടില്‍ വ്യവസായത്തെ സാരമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഔദ്യോഗികമായി കൈയ്യില്‍ കിട്ടുന്ന ഒരു പാസില്‍ മൂന്ന് ലോഡ് മണ്ണ് മാത്രമാണ് കിട്ടുന്നത്. മണ്‍കലത്തില്‍ ഭക്ഷണം പാകം ചെയ്യുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുമെന്നും എണ്ണ മണ്‍കലം വലിച്ചെടുക്കുമെന്നും ഇതിന്റെ വില്‍പ്പനക്കാരായ മട്ടന്നൂര്‍ ചാവശ്ശേരി പറമ്പിലെ മണിയും മരുമകന്‍ ബാബുവും പറയുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment