Latest News

കെഎസ് ടി പി ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍; റോഡരികില്‍ പലയിടത്തും വെള്ളക്കെട്ട്

ഉദുമ[www.malabarflash.com]: ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതോടെ കെഎസ് ടി പി റോരികില്‍ പലയിടത്തും വെള്ളക്കെട്ട്. തൃക്കണ്ണാട് കലുങ്ക് നിര്‍മ്മിച്ചു വെങ്കിലും ഇവിടെ ഓവ്ചാല്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതുമൂലം ചെറിയ മഴയുണ്ടാകുംമ്പോള്‍ തന്നെ റോഡു മുഴുവന്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകി അടുത്തുള്ള വീട്ടുമുറ്റങ്ങള്‍ ചെളിക്കുളമായി മാറും.

കടപ്പുറത്ത് താമസിക്കുന്ന ദാസന്റെ വീടിനത്ത്കുടിയാണ് ചെളി വെള്ളം ഒഴുകുന്നത്. പുഴ കടക്കുന്നത് പോലെയാണ് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഈ ഭാഗത്തു കൂടി കടന്നുപോകുന്നുത്. ഇവിടെയുള്ള ഓട്ടോ സ്റ്റാന്‍ഡ് മുഴുവന്‍ സമയവും വെള്ളത്തിനടിയിലാണ്.

പാലക്കുന്നില്‍ ഓവുചാല്‍ പകുതിയാക്കിനിര്‍ത്തി. കോട്ടികുളം റെയില്‍വേ സ്‌റ്റേനിലേക്ക് റോഡു തിരിയുന്നടത്തു ഓവുചാല്‍ അടഞ്ഞതോടെ കവിഞ്ഞൊഴുകുന്ന അഴുക്ക് വെള്ളം കടകളിലേക്ക് യറുന്നുണ്ടെന്നുംപരാതിയുണ്ട്.

ഉദുമ പഞ്ചായത്ത് ഓഫീസിനു സമീപത്തും ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇവിടെയുള്ള ഒരു വീട്ടുകാരുടെ കിണറ്റിലേക്ക് ഓവുചാലിലെ വെള്ളം കയറിയിരുന്നു. 

പാലക്കുന്ന് കാനറ ബാങ്കിന് മുന്നിലും മഴതുടങ്ങിയതോടെ വെള്ള കെട്ട് രൂപപെട്ടതിനുകാരണം ഓവ് ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകത്തതിനാലാണ്.
ഉദുമ ടൗണില്‍ റെയില്‍വേ ഗേററിന് സമീപം മലിനജലം കെട്ടി കിടക്കുന്നത് വലിയ ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്. റേഡരികില്‍ മത്സവില്‍പന നടത്തുന്ന സ്ത്രീകള്‍ മലിന ജലം ഈ വെളളക്കെട്ടിക്കേ് ഒഴുക്കി വിടുന്നത് കാരണം ദുര്‍ഗന്ധം തുടങ്ങിയിട്ടുണ്ട്.

പലയിടത്തും യന്ത്രങ്ങള്‍ ഉപയോഗിച്ച് റോഡരികില്‍ചാലുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ സ്ഥാപിക്കേണ്ട പ്രത്യേകതരം കോണ്‍ക്രീറ്റുസ്ലാബുകള്‍ മാസങ്ങള്‍ക്ക് മുമ്പേ നിരത്തിയെങ്കിലും ബാക്കിപണി നടത്തിയിട്ടില്ല.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.