കണ്ണൂര്‍:[www.malabarflash.com] കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പെ ഡപ്യൂട്ടി മേയര്‍ സി സമീര്‍ രാജിവെച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ 11മണിയോടെ സ്ഥലത്തെത്തി. അടുത്ത ഡപ്യൂട്ടി മേയറെ തെരഞ്ഞെടുക്കാനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കാലത്ത് പത്തേ നാല്‍പതോടെയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി വി ജെ കുര്യന് സമീര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. എല്‍ ഡി എഫിലെ എന്‍ ബാലകൃഷ്ണന്‍ നല്‍കിയ അവിശ്വാസ പ്രമേയം വോട്ടിനിടാനുള്ള എല്ലാ നടപടി ക്രമങ്ങളും കോര്‍പ്പറേഷനില്‍ പൂര്‍ത്തിയായിരുന്നു. എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ നേരത്തെ തന്നെ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.
രാവിലെ മുസ്ലിംലീഗ് ഓഫീസില്‍ യു ഡി എഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം ചേര്‍ന്നു. അഡ്വ. ടി ഒ മോഹനന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുസ്ലിംലീഗിന്‍റെ തീരുമാനം കൗണ്‍സിലര്‍മാരെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ കുതിര കച്ചവടത്തിന് നില്‍ക്കാതെ രാജിവെക്കണമെന്ന പാര്‍ട്ടി തീരുമാനം എം പി മുഹമ്മദലിയാണ് അറിയിച്ചത്. ഇതിനെ മുഴുവന്‍ കൗണ്‍സിലര്‍മാരും പിന്താങ്ങി. തുടര്‍ന്നാണ് സി സമീര്‍ സഹ കൗണ്‍സിലര്‍മാരോടൊപ്പം രാജിവെക്കുന്നതിനായി കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയത്.
പത്തേ നാല്‍പതോടെ സെക്രട്ടറി വി ജെ കുര്യന്‍ മുമ്പാകെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിന്നുള്ള രാജി സി സമീര്‍ സമര്‍പ്പിച്ചു. പാര്‍ട്ടി നേതാക്കളായ ടി എ തങ്ങള്‍, കെ പി താഹിര്‍ എന്നിവരും സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനനും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് സമീറിനെ പ്രവര്‍ത്തകര്‍ ആനയിച്ച് പുറത്തേക്ക് കൊണ്ടുപോയത്.
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കണമെന്നും സി സമീര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റിയ ബജറ്റാണ് താന്‍ അവതരിപ്പിച്ചത്. ആറ് മാസക്കാലം യാതൊരു യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ആര്‍ക്കും അവിശ്വാസം ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ചിലരുടെ രാഷ്ട്രീയ ദുഷ്ടലാക്കാണ് അവിശ്വാസത്തിന് പിന്നിലെന്നും സി സമീര്‍ പറഞ്ഞു.
മൂല്യങ്ങള്‍ക്ക് പ്രാധാന്യം നനല്‍കുന്നുവെന്ന് പറയുന്ന സി പി എം കുതിരക്കച്ചവടത്തിലൂടെയാണ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനനും പറഞ്ഞു.
പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് പി കെ രാഗേഷ് ഭരണപക്ഷ ബെഞ്ചിലേക്ക് മാറി. ഡപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് രാവിലെ 11. 15 ഓടെയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ബെഞ്ചില്‍ നിന്ന് ഭരണകക്ഷി അംഗങ്ങളുടെ ബെഞ്ചിലേക്ക് മാറിയിരുന്നത്. ഭരണകക്ഷി അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം മാറിയിരുന്നത്.
രാജിക്കത്ത് ലഭിച്ചതായി 11 മണിയോടെ സെക്രട്ടറി വി ജെ കുര്യന്‍ കൗണ്‍സിലിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ വരാതെ പിരിഞ്ഞുപോകില്ലെന്ന് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് 11.15 ഓടെ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ കൗണ്‍സില്‍ ഹാളിലെത്തി. കലക്ടര്‍ ബാലകിരണ്‍ സമീറിന്‍റെ രാജി സ്വീകരിച്ചതായും അതുകൊണ്ട് അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ട കാര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഡപ്യൂട്ടി മേയര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കൗണ്‍സില്‍ ഹാളില്‍ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനം ഓഫീസ് വളപ്പ് ചുറ്റി ഗാന്ധി പ്രതിമക്ക് മുന്നില്‍ സമാപിച്ചു.
കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, വെള്ളോറ രാജന്‍, തൈക്കണ്ടി മുരളീധരന്‍, പി കെ രാഗേഷ്, ഇ ബീന, ടി രവീന്ദ്രന്‍, കെ പ്രമോദ്, എം വി സഹദേവന്‍, കെ പി സജിത്ത്, ജ്യോതിലക്ഷ്മി, ആശ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി കെ രാഗേഷായിരുന്നു ഇന്നത്തെ മുഖ്യ ആകര്‍ഷകം. തന്‍റെ അനുയായികള്‍ക്കൊപ്പമാണ് രാഗേഷ് കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment