Latest News

ആത്മീയനിർവൃതി അടയാൻ ജില്ലാ റമളാൻ പ്രഭാഷണത്തിലേക്ക് വൻ ജന പ്രവാഹം

കാസർകോട്:[www.malabarflash.com ] സഹനം സമരം സമർപ്പണം എന്ന പ്രമേയത്തിൽ കാസർകോട് ജില്ലാ എസ് കെ എസ് എസ് എഫ് കമീറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല റമളാൻ പ്രഭാഷണത്തിന് കാസർകോട് പുതിയ ബസ്റ്റാന്റ് പി ബി ഗ്രൗണ്ട് കോയ കുട്ടി ഉസ്താദ് നഗറിൽ പ്രൗഡ തുടക്കം,

പ്രഭാഷണം ശ്രവിക്കാൻ ആയിരകണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത് പരിപാടിഎസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തർ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു,എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട്താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു,
സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തി.


ശനിയാഴ്ച നീലേശ്വരം ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി അദ്ധ്യക്ഷത വഹിക്കും, ജില്ലാ ട്രഷറർ സുഹൈർ അസ്ഹരി പള്ളങ്കോട് സ്വാഗതം പറയും.

ഇബ്രാഹിം ഖലീൽ ഹുദവി അൽ മാലികി പരസഹായം അവഗണിക്കപ്പെടുന്നു വിട്ടുവീഴ്ച്ച ധിക്കരിക്കപ്പെടുന്നു എന്ന വിശയത്തിൽ പ്രഭാഷണം നടത്തും.

ഞായറാഴ്ച നവ മാധ്യമങ്ങൾ ഖുർആനിന്റെ തിരുത്ത് എന്ന വിഷയത്തിൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും

ജൂൺ 27 തിങ്കൾ രാവിലെ 9 മണിക്ക് ഹാഫിള് നിസാമുദ്ധീൻ അസ്ഹരി കുമ്മനം നല്ല വീട് സ്വർഗ്ഗജീവിതം ഇവിടെയും സാധ്യമാകും എന്ന വിഷയത്തിലും, ജൂൺ 28 ചൊവ്വ രാവിലെ 9 മണിക്ക് നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തിൽ ബഷീർ ഫൈസി ദേശമംഗലവും പ്രഭാഷണം നടത്തും. 

റമളാൻ പ്രഭാഷണ വേദിയിൽ ജീവകാരുണ്യ പ്രവർത്തന മേഖയിൽ നിറ സാനിധ്യമായ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രേ മുഹമ്മദ് ഹാജിക്ക് ശംസുൽ ഉലമാ അവാർഡ് നൽകി ആദരിക്കും, മുടി കര ഖാസിയായ സമസ്ത കേന്ദ്ര മുശാവറ അംഗംഎം.എ ഖാസിം മുസ്ലിയാർക്ക് സ്വീകരണം നൽകും, ദാറുൽ ഹുദ കോർഡിനേഷൻ പരീക്ഷയിൽ റാങ്ക് ജേതാക്കളായ എം.ഐ സി വിദ്യാർത്ഥികൾക്ക് സനേ ഹ പഹാരം നൽകും, 

ദിവസവും പ്രഭാഷണത്തിന് ശേഷം നടക്കുന്ന കൂട്ടുപ്രാർത്ഥനക്ക്, സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട, സയ്യിദ് സഫ് വാൻ തങ്ങൾ അൽ മശ്ഹൂർ ഏഴിമല ,സയ്യിദ് നജ്മുദ്ധീൻ തങ്ങൾ അൽ ഖാദിരി യമാനി മലപ്പുറം, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ,സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ മലപ്പുറം നേതൃത്വം നൽകും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.