Latest News

അധര്‍മ്മത്തിന്റെ മുകളില്‍ ധര്‍മ്മത്തിന്റെ നൃത്തം ചവിട്ടാന്‍ പുതുതലമുറക്കാകണം

കാഞ്ഞങ്ങാട്:[www.malabarflash.com] അധര്‍മ്മത്തിന്റെ മുകളില്‍ ധര്‍മ്മത്തിന്റെ കാളീയ നൃത്തം ചവിട്ടാന്‍ പുതുതലമുറക്കാകണമെന്ന് കേന്ദ്ര സര്‍വകലാശാല അസോ.പ്രൊഫ. ഡോ.ആമൃത് ജി കുമാര്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടന്ന ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ.വി.ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജയരാമന്‍ മാടിക്കാല്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞമ്പു മേലത്ത് നന്ദിയും പറഞ്ഞു. എസ്എസ്എല്‍സി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാലഗോകുലം ഏര്‍പ്പെടുത്തിയ ഉപഹാരം ഡോ.അമൃത് ജി കുമാര്‍ വിതരണം ചെയ്തു.

ഭാരവാഹികളായി ഡോ:എന്‍.മുരളീധരന്‍ (രക്ഷാധികാരി), കെ.വി.ഗണേശന്‍ (അദ്ധ്യക്ഷന്‍), പി.ഉണ്ണികൃഷ്ണന്‍ മധുരംപാടി (ഉപാദ്ധ്യക്ഷന്‍), ജയരാമന്‍ മാടിക്കാല്‍ (കാര്യദര്‍ശി), ബാബു.എം (സഹ കാര്യദര്‍ശി), മധു.പി (സംഘടനാ കാര്യദര്‍ശി), കുഞ്ഞബു മേലത്ത് (ഖജാന്‍ജി), ചേതന (ഭഗിനി പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.