Latest News

യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും സഹോദരനും തടവും പിഴയും

കാഞ്ഞങ്ങാട്:[www.malabarflash.com] യുവതി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും സഹോദരനും കോടതി തടവും പിഴയും വിധിച്ചു.

രാവണീശ്വരം കൊട്ടിലങ്ങാട്ടെ ടി വി നാരായണന്റെ മകള്‍ സുജിത(22) സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവ് ഗള്‍ഫുകാരന്‍ കാലിച്ചാംപൊതിയിലെ ബാബു(31), സഹോദരന്‍ പ്രദീപന്‍ (27) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഒരു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

2008 ലാണ് ബാബുവും സുജിതയും മതാചാര പ്രകാരം വിവാഹിതരായത്. ബികോം വിദ്യാര്‍ത്ഥിനിയായ സുജിത വിവാഹത്തിന് ശേഷം കാഞ്ഞങ്ങാട് തുടര്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നിരുന്നു. സുജിത ഫോണ്‍ ചെയ്യുന്നതും വീട്ടുകാരെ ഭര്‍തൃ വീട്ടുകാര്‍ വിലക്കിയിരുന്നു. വീട്ടുകാരുടെ മാനസികമായുള്ള പീഡനം മൂലം സുജിത കൊട്ടിലങ്ങാടുള്ള സ്വന്തം വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു. അതിനിടയില്‍ 2010 നവംബര്‍ 24ന് സുജിത സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ഭര്‍തൃ വീട്ടുകാരുടെ മാനസീക പീഡനം മൂലമാണ് സുജിത തൂങ്ങി മരിക്കാന്‍ കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പോലീസ് കെസെടുക്കുകയായിരുന്നു. മറ്റു പ്രതിയായ ബാബുവിന്റെ അമ്മ ശാന്തയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിടുകായായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.