കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.
പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. റെസിഡന്‍സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് എം.കെ രാധാകൃഷ്ണന്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, കാസര്‍കോട് ജെ.സി.ഐ പ്രസിഡണ്ട് മുജീബ് അഹമ്മദ്, വി.വി പ്രഭാകരന്, മുഹമ്മദ് ഹാഷിം സംസാരിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗംഗാധരന് നന്ദിയും പറഞ്ഞു.
ഷഫീഖ് നസ്റുല്ല, പ്രശാന്ത് നിലമ്പൂര്‍, ബി. അനീഷ് കുമാര്‍, അബ്ദുല്ല കുഞ്ഞി ഉദുമ, എ.പി വിനോദ് കുമാര്‍, അബ്ദുല്‍ റഹ്മാന് ആലൂര്, വിനോദ് പായം, എബി കുട്ടിയാനം, സമീറലി, പ്രദീപ്, രാജേഷ് ഓട്ടമല, ഷാഫി തെരുവത്ത്, രഞ്ജു, പത്മേഷ് നേതൃത്വം നല്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment