കൊണ്ടോട്ടി: [www.malabarflash.com] വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് വീടിനുപുറത്ത് പതിയിരുന്ന് ഭാര്യയെ രാത്രി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി കേസ്. ദേഹത്ത് പത്ത് വെട്ടുകളേറ്റ് രക്തംവാര്‍ന്നുകിടന്ന യുവതി അഞ്ചാംക്ലാസില്‍ പഠിക്കുന്ന മകന്റെ ഇടപെടലിലൂടെ രക്ഷപ്പെട്ടു. ചെറുകാവ് പഞ്ചായത്തിലെ അരൂരില്‍ ആനക്കുണ്ടുങ്ങല്‍ ഹാജിറ(30)ക്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ വെട്ടേറ്റത്. ഇവരുടെ ഭര്‍ത്താവ് കുനിയില്‍ ഹമീദി(42)നെ പോലീസ് തിരയുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പ്രവാസിയായ ഹമീദിന്റെ നാലാം ഭാര്യയാണ് ഹാജിറ. ഗാര്‍ഹികപീഡനത്തിന് ഹാജിറ ഇയാള്‍ക്കെതിരെ നേരത്തെ കേസ് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് ഗള്‍ഫില്‍നിന്നെത്തിയ ഹമീദ് സിയാങ്കണ്ടത്ത് സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇയാള്‍ സ്ഥലത്തെത്തിയത് യുവതി അറിഞ്ഞിരുന്നില്ല. വ്രതകാലമായതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.45ന് അത്താഴംകഴിച്ച് ഹാജിറ പുറത്തിറങ്ങിയപ്പോള്‍ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പിച്ചു. ഹാജിറയും പത്തുവയസ്സുകാരനായ മകന്‍ മുഹമ്മദ് ഫായിസും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അങ്ങാടിക്ക് സമീപമാണെങ്കിലും ഒറ്റപ്പെട്ടുകിടക്കുന്ന വീടാണ് ഇവരുടേത്.
ഉടന്‍തന്നെ മകന്‍ കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ചെയ്ത് ഇക്കാര്യം അറിയിച്ചു. പോലീസ് എത്തി നാട്ടുകാരെക്കൂട്ടി ഒരുമണിക്കൂറിനുശേഷമാണ് ഹാജിറയെ ആശുപത്രിയിലെത്തിച്ചത്. കൈയ്ക്കും കഴുത്തിനും തലയ്ക്കും വെട്ടേറ്റ ഹാജിറ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.ഐ. പി.കെ. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണംനടക്കുന്നത്.
Keywords: Malappuram, Housewife, Attack, Kerala, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment