ബംഗളൂരു: [www.malabarflash.com] സംഗീത സംവിധായകന്‍ ഇളയരാജയെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിലുണ്ടായിരുന്ന പ്രസാദത്തിലെ തേങ്ങാക്കഷ്ണം സ്‌കാനറില്‍ തെളിഞ്ഞതാണ് ഇളയരാജയെ തടഞ്ഞുവെയ്ക്കാന്‍ കാരണമായത്. വിശദമായ പരിശോധനയ്ക്ക് വേണ്ടി മാറി നില്‍ക്കാന്‍ പറഞ്ഞതോടെ ഇളയരാജയുടെ മകനും സുരക്ഷാ ഉേേദ്യാഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ബംഗളൂരുവിലെ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇളയരാജയെ പരിശോധിച്ച സുരക്ഷ ഉദ്യോഗസ്ഥന് അദ്ദേഹം ആരാണെന്ന് അറിയില്ലായിരുന്നു. താന്‍ ഇളയരാജയാണെന്നും സംഗീതഞ്ജനാണെന്നും സുരക്ഷാ ഉദ്യോഗസ്ഥനോട് പറഞ്ഞു നോക്കിയെങ്കിലും വിട്ടയക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഒരു മണിക്കൂറോളമാണ് ഇളയരാജയേയും കുടുംബത്തേയും തടഞ്ഞുവെച്ചത്. ഇതിനിടെ വിമാനം വൈകുകയും ചെയ്തു.
Renowned music composer Ilayaraja got into a minor scuffle at Bengaluru's Kempegowda International Airport on Sunday after he was allegedly denied entry over a 'prasad'.


No comments:
Post a Comment