Latest News

മയക്കു മരുന്നിന് വേണ്ടി മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; ദമ്പതികള്‍ അറസ്റ്റില്‍


വില്ല്യംസ്ബര്‍ഗ്: [www.malabarflash.com] മയക്കു മരുന്ന് വാങ്ങുന്നതിന് വേണ്ടി മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. നോര്‍ത്ത് വിര്‍ജീനിയയിലാണ് സംഭവം. 25 കാരിയായ ആഷ്‌ലെ നിക്കോളെ ഹാര്‍മണ്‍ ഇവരുടെ ഭര്‍ത്താവ് 22 കാരനായ ജൊനാഥന്‍ ഫഌന്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ആഷ്‌ലെയുടെ ആദ്യ ബന്ധത്തിലുള്ള മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമം നടത്തിയത്. അയല്‍വാസിയായ കരോളിന്‍ റെഡ്ഡെന്‍ എന്ന യുവതിയ്ക്കാണ ഇവര്‍ കുഞ്ഞിനെ നല്‍കിയത്. 500 മുതല്‍ 1000 ഡോളര്‍ വരെയാണ് ഇവര്‍ ആവശ്യപ്പെട്ടത്. കുഞ്ഞിന് ആവശ്യമായ ചില സാധനങ്ങള്‍ ദമ്പതികള്‍ കരോളിന് വാങ്ങി നല്‍കുകയും ചെയ്തു. കുഞ്ഞിനെ സ്വീകരിച്ചെങ്കിലും പിന്നീട് ഭയം തോന്നിയതോടെ കരോളിന്‍ 911 ല്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരുവരേയും അറസ്റ്റു ചെയ്തു. മയക്കു മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരേയും പിന്നീട് ജയിലിലേക്ക് മാറ്റി. 100,000 ഡോളര്‍ പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.