കൊച്ചി: [www.malabarflash.com] വേമ്പനാട് കായലിൽ ബോൾഗാട്ടിയ്‍ക്ക് സമീപം വാട്ടർ സ്കൂട്ടർ മുങ്ങി അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതംപറമ്പത്ത് വിശ്വനാഥന്റെ മകൻ വിനീഷ് (27) ആണ് മരിച്ചത്. മറൈൻഡ്രൈവിലെ ഭാമ പരസ്യ കമ്പനിയിലെ ഡിസൈനറായിരുന്ന വിനീഷ് വൈറ്റില ആർ.എസ്.സി റോഡിൽ വാടകയ്‍ക്ക് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 8:30 ന് വില്ലിംഗ്ടൺ ഐലൻഡിനു സമീപത്തെ വാർഫിന് കിഴക്ക് ക്യൂ എയ്റ്റ് ബർത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടത്. കോസ്റ്റൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് വേമ്പനാട് കായലിൽ ബോൾഗാട്ടിക്ക് സമീപം വാട്ടർ സ്കൂട്ടർ മുങ്ങി വിനീഷ് ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.
Keywords: Kochi, Water Scooter, Obituary, Deadbody, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment