ഉപ്പള: [www.malabarflash.com] ദേശീയ പാതയില്‍ കൈക്കമ്പക്ക് സമീപം വന്‍മരം കടപുഴകി വീണ് മൂന്ന് വാഹനങ്ങള്‍ക്ക് കേട്പാട് പറ്റി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് മരം വീണത്. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ആക്ടീവ സ്‌കൂട്ടര്‍, കാര്‍, വാന്‍ എന്നിവക്കാണ് കേട്പാട് പറ്റിയത്. തലപ്പാടി റൂട്ടില്‍ ഒരു സ്വകാര്യ ബസ് കടന്ന് പോകുന്നതിനിടെയാണ് റോഡരികിലെ കൂറ്റന്‍ മരം കടപുഴകി വീണത്. ബസ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരത്തിന്റെ ചില്ലകള്‍ തട്ടിയാണ് മറ്റ് വാഹനങ്ങള്‍ക്ക് കേട്പാട് പറ്റിയത്.
Keywords: Uppala, Tree, Collapsed, Road, Car, Damage, Vehicel, Kasaragod News, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment