Latest News

റംസാന്‍ മാസത്തിലെ ആദ്യവെള്ളിയാഴ്ച മസ്ജിദുകളില്‍ പുണ്യം തേടി ആയിരങ്ങള്‍

കാസര്‍കോട്:[www.malabarflash.com] പുണ്യ റംസാന്‍ മാസത്തിലെ കാരുണ്യത്തിന്റെ പത്തിലെ ആദ്യവെള്ളി. റംസാനിലെ അഞ്ചാം നോമ്പിനാണ് ആദ്യ വെള്ളിയാഴ്ച എത്തിയത്. മാസങ്ങളില്‍ ശ്രേഷ്ഠം റംസാന്‍ മാസവും ദിവസങ്ങളില്‍ ശ്രേഷ്ഠം വെള്ളിയാഴ്ചയുമെന്നാണ് വിശ്വാസം.

പുണ്യം തേടി വ്രതശുദ്ധിയില്‍ മനസ്സും ശരീരവും സമര്‍പ്പിച്ച വിശ്വാസികള്‍ കാലത്ത് തന്നെ ഇഅ്ത്ത്കാഫ് ഇരിക്കാനും ഖുര്‍ ആന്‍ പാരായണം നടത്താനും പള്ളികളിലെത്തി. 

ഉച്ചക്ക് നടന്ന ഇമാമുമാരുടെ ഖുത്തുബയിലും ജുുമാഅ നമസ്‌കാരത്തിലും ഒത്തുചേര്‍ന്ന് ആദ്യവെള്ളിയെ പവിത്രമാക്കി. മസ്ജിദുകള്‍ ആയിരക്കണക്കിന് വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞപ്പോള്‍ ചിലയിടത്ത് പളളിയുടെ പുറത്തേക്കും വിശ്വാസികളുടെ നിര നീണ്ടു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.