മാനന്തവാടി:[www.malabarflash.com] പ്രണയിച്ച പെണ്‍കുട്ടിയുമായുള്ള വിവാഹത്തിനു മണിക്കൂറുകള്‍ അവശേഷിക്കെ യുവാവ് ആത്മഹത്യ ചെയ്തു. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെ മകന്‍ ശ്രീജിത്താ (27)ണ് വിഷം കഴിച്ച് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ ഇയാളെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളമുണ്ട സ്വദേശിനിയുമായി വ്യാഴാഴ്ച രാവിലെ 11 ന് കുപ്പാടിത്തറയിലെ ക്ഷേത്രത്തില്‍ ശ്രീജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
പെണ്‍കുട്ടിയും ശ്രീജിത്തും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് രണ്ടുദിവസം മുമ്പ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നു.
പടിഞ്ഞാറത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതയായ ലക്ഷ്മിയാണ് ശ്രീജിത്തിന്റെ മാതാവ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment