Latest News

കർപ്പൂരം കത്തിച്ച് വിദ്യാർഥികളെ പൊള്ളിച്ച അധ്യാപിക അറസ്റ്റിൽ


ചെന്നൈ: [www.malabarflash.com] തമിഴ്നാട്ടിൽ വിദ്യാർഥികൾക്ക് കർപ്പൂരം കത്തിച്ച് പൊള്ളിക്കുന്ന ശിക്ഷ നൽകിയ അധ്യാപിക അറസ്റ്റിലായി. വില്ലുപുരം ജില്ലയിലെ വൈജയന്തിമാല എന്ന അധ്യാപികയാണ് പഠന നിലവാരം മോശമായതിനാൽ 15ഓളം കുട്ടികളുടെ കാലിൽ കർപ്പൂരം കത്തിച്ച് ശിക്ഷ നൽകിയത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വൈജയന്തിമാലയേയും അവർ പഠിപ്പിച്ചിരുന്ന സ്കൂളിലെ ഹെഡ് മാസ്റ്ററേയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

CHENNAI: A teacher in Tamil Nadu's Villapuram district has been arrested for allegedly placing burning camphor on the legs of 15 Class 4 students as punishment for poor academic performance.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.