Latest News

ബസ്‌ യാത്രക്കാരിയുടെ 70,000 രൂപയുമായി ബുര്‍ഖധാരി രക്ഷപ്പെട്ടു


ബദിയഡുക്ക: [www.malabarflash.com] കുഞ്ഞിനെയും കൊണ്ട്‌ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഉദുമ സ്വദേശിനിയുടെ ബുര്‍ക്കയുടെ പോക്കറ്റില്‍ നിന്നു70,000 രൂപ പോക്കറ്റടിച്ചു. ചൊവ്വാഴ്ച രാവിലെ ചെര്‍ക്കള- ബദിയഡുക്ക റൂട്ടിലാണ്‌ സംഭവം. ബദിയഡുക്കയിലേയ്‌ക്കുള്ള സ്വകാര്യ ബസിലെ യാത്രക്കാരിയായ ഉദുമയിലെ സിസിയ(36)യുടെ പണമാണ്‌ നഷ്‌ടമായത്‌. മകനോടൊപ്പം ബദിയഡുക്കയിലെ ബന്ധു വീട്ടിലേയ്‌ക്കു പോവുകയായിരുന്നു. ബസ്‌ ബദിയഡുക്കയില്‍ എത്തിയപ്പോള്‍ സമീപത്തു നിന്നിരുന്ന ബുര്‍ഖധരിച്ചിരുന്ന ആള്‍ ധൃതിയില്‍ ഇറങ്ങി പോകുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ നോക്കിയപ്പോഴാണ്‌ പണം നഷ്‌ടമായ കാര്യം വ്യക്തമായത്‌.
യുവതി ബഹളം വച്ചതോടെ പൊലീസെത്തി. പണം അപഹരിച്ച ബുര്‍ഖധാരി കുമ്പള ഭാഗത്തേക്കുള്ള ബസില്‍ കയറിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ പൊലീസ്‌ പിന്‍തുടര്‍ന്ന്‌ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കുമ്പള- മുള്ളേരിയ റൂട്ടിലേടുന്ന ബസ്‌ യാത്രക്കാരിയായ മുള്ളേരിയ സ്വദേശിനിയുടെ 10 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും സമാനമായ രീതിയില്‍ നഷ്‌ടപ്പെട്ടിരുന്നു. പ്രസ്‌തുത കേസിനു തുമ്പുണ്ടാകാതെ തുടരുന്നതിനിടയിലാണ്‌ ഇന്നു രാവിലെ സമാനമായ സംഭവം ആവര്‍ത്തിച്ചത്‌.
ബദിയഡുക്ക പൊലീസ്‌ അന്വേഷിക്കുന്നു.

Keywords: Badiyadukka, Robbery, Thef, Housewife, Bus, Police, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.