ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ളേസില്‍ വച്ചാണ് സംഭവം. ഭര്‍ത്താവിന്‍റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി സ്വദേശിനി സൊനാലി ഷെട്ടിയാണ് റോഡരികില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും കൂട്ടി ഭക്ഷണം നല്‍കാന്‍ ശിവ് സാഗര്‍ റസ്റ്ററന്‍റിലെത്തിയത്. മുഷിഞ്ഞുകീറിയ വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളെ റസ്റ്ററന്‍റില്‍ ഇരുത്താന്‍ കഴിയില്ലെന്നും എല്ലാവരും ഉടന്‍ പുറത്തുപോകണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. കാരണമാരാഞ്ഞ തന്നെ ഭീഷണിപ്പെടുത്തിയെന്നും സോനാലി പറഞ്ഞു.
റസ്റ്ററന്‍റിനു മുന്‍പില്‍സൊനാലിയും കുട്ടികളും പ്രതിഷേധിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. ജില്ലാ മജിസ്ട്രേറ്റിനോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് അറിയിച്ചു.
എന്നാല്‍ കുട്ടികള്‍ ബഹളം വച്ചതിനാല്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്നാണ് റസ്റ്ററന്‍റ് അധികൃതരുടെ വിശദീകരണം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment