Latest News

ഹിന്ദു ആശ്രമം പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊന്നു

ധാക്ക[www.malabarflash.com]: ബംഗ്ലാദേശില്‍ ഹിന്ദു ആശ്രമം പ്രവര്‍ത്തകനെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. 40 വര്‍ഷമായി താക്കൂര്‍ അനുകൂല്‍ ചന്ദ്ര സസ്താങ്ക പരംതിര്‍ത ഹെമയത്പുര്‍ദം ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിത്യാരഞ്ജന്‍ പാണ്ഡെ എന്ന 60കാരനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ പതിവു നടത്തത്തിനിറങ്ങവെ ആശ്രമത്തിന് സമീപം കൊല്ലപ്പെടുകയായിരുന്നെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് മൂന്ന് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലയാണിത്.

ദിവസങ്ങള്‍ക്കുമുമ്പ് ഹിന്ദു പുരോഹിതനെ ആയുധധാരികളായ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനിടെ നിരോധിത തീവ്രവാദ സംഘടയിലുള്ള രണ്ടുപേരെ പോലീസ് വെടിവെച്ച് കൊന്നിരുന്നു.

അടുത്തിടെയായി ബ്ലോഗര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്നുണ്ട്‌.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.