[www.malabarflash.com] മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയവ ഇക്കാലത്ത് വലിയ സൗന്ദര്യ പ്രശ്‌നമായി മാറിയിട്ടുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ്, നിങ്ങളുടെ മുടി നശിക്കുന്നത് ഇങ്ങനെയൊക്കെയാണ്!
മുടിയുടെ ആരോഗ്യം നശിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ദ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കേശ സംരക്ഷണത്തിന് ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പല ഉല്‍പന്നങ്ങളും മുടിയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം വളരെ വൈകിയായിരിക്കും മിക്കവരും തിരിച്ചറിയുക. മുടി നശിക്കുന്നതിന് കാരണമാകുന്ന അഞ്ച് കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു...
1, സ്‌ട്രെയ്റ്റനറിന്റെ ഉപയോഗം- മുടി നന്നായി ഒതുങ്ങിയിരിക്കാന്‍ വേണ്ടിയാണ് സ്‌ട്രെയ്‌റ്റ്നര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം അധികം വൈകാതെ മുടി വരണ്ടതാക്കി മാറ്റും.
2, അമിതമായ ചീകല്‍- മുടി ചീകി ഒതുക്കുകയെന്നത് മിക്കവരുടെ ശീലമാണ്. എന്നാല്‍ അമിതമായി മുടി ചീകുന്നത്, മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞിരിക്കുന്ന മുടി ചീകുന്നതും മുടി ധാരാളമായി കൊഴിയാന്‍ കാരണമാകും.
3, ദിവസേന ഷാംപൂ ഉപയോഗിക്കുന്നത്- ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയാല്‍, വൈകാതെ അത് വരണ്ടതായി മാറാന്‍ കാരണമാകും.
4, ടവല്‍ ഉപയോഗിച്ച് മുടി തുടയ്‌ക്കുന്നത്- ടവല്‍ ഉപയോഗിച്ച് മുടി തുടച്ചാല്‍, മുടി കൊഴിച്ചില്‍ ഉണ്ടാകും. വളരെ നേര്‍ത്ത തുണി, അധികം സമ്മര്‍ദ്ദമില്ലാതെ ഉപയോഗിക്കുന്നതാണ് ഉത്തമം.
5, മോശം ആഹാരശീലം- മുടിയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ എ, സി, ഇ എന്നിവ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇവ അടങ്ങാത്ത, ആധുനിക ജങ്ക് ഫുഡ് ശീലമാക്കുന്നത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും.

Keywords: Life News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment