ന്യൂഡൽഹി:[www.malabarflash.com] കോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പോലീസ് മാധ്യമപ്രവർത്തകരെ തടയുന്ന സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്. ഇതുവരെ അഭിഭാഷകരുമായാണ് പ്രശ്നം ഉണ്ടായിരുന്നത്. ഇക്കാര്യം ഗൗരവതരമായി തന്നെ കാണുന്നു. സംഭവത്തിൽ വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം വേണ്ട നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയിൽ പ്രവേശിക്കുന്നതിന് എല്ലാവർക്കും ഉള്ളതു പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങളെ ഒഴിച്ചു നിർത്താനാവില്ല, കോടതിക്കുള്ളിൽ നടന്ന സംഭവമായതിനാൽ സർക്കാറിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment