മഞ്ചേശ്വരം [www.malabarflash.com]: തകരാറിലായ ഫാന്‍ നന്നാക്കുന്നതിനിടയില്‍ കോളേജ് വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. മഞ്ചേശ്വരം, ബഡാജെ മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ നാരായണന്‍, ചന്ദ്രാവതി ദമ്പതികലുടെ മകന്‍ ഗുരുരാജ്(21) ആണ് മരിച്ചത്.
മംഗ്‌ളൂര്‍ കുദ്രോളി ഗോകര്‍ണ്ണേശ്വര കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു.
വെള്ളിയാഴ്ച വീട്ടില്‍ തകരാറിലായ ഫാന്‍ നന്നാക്കുന്നതിനിടയിലായിരുന്നു അപകടം. ഷോക്കേറ്റു മുറിക്കകത്തു തെറിച്ചു വീണ ഗുരുരാജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കീര്‍ത്തന്‍ ഏക സഹോദരനാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment