കൊല്‍ക്കത്ത[www.malabarflash.com]: സാമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയുമായ മഹാശ്വേതാ ദേവി(90) അന്തരിച്ചു. കിഡ്നി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍കത്തയിലെ ബെല്ളേവ്യു ക്ളിനികില്‍ ചകിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിരുന്നു.
1926ല്‍ ധാക്കയില്‍ സാഹിത്യ പശ്ചാത്തലമുള്ള, ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാശ്വേതാ ദേവി ബംഗാള്‍ വിഭജനത്തിനെ തുടര്‍ന്ന് പശ്ചിമബംഗളിലേക്ക് കുടിയേറുകയായിരുന്നു. പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക്കി ന്‍റെയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ധരിത്രി ഘടക്കിന്‍റെയും മകളാണ്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് അതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകനുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചെങ്കിലും 1959ല്‍ വേര്‍പിരിഞ്ഞു. പ്രശസ്ത ബംഗാളി എഴുത്തുകാരനായ നാബുരന്‍ ഭട്ടാചാര്യയാണ് മകന്‍.
1956 ല്‍ പൂര്‍ത്തിയാക്കിയ "ത്സാന്‍സി റാണി"യാണ് ആദ്യ കൃതി. ഹജാര്‍ ചുരാസിര്‍ മാ,ആരണ്യേര്‍ അധികാര്‍, അഗ്നി ഗര്‍ഭ ,ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍, ബഷി ടുഡു, തിത്തു മിര്‍, ദ്രൗപതി,രുധാലി, ബ്യാധ്ഖണ്ടാ എന്നിവ പ്രധാന കൃത്രികളാണ്. രുദാലി, ഹാജര്‍ ചുരാസിര്‍ മാ എന്നിവയുള്‍പ്പെടെ അഞ്ച് കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്.
1986 രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1996 ഇന്ത്യയിലെ പരമോന്നതസാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന് അര്‍ഹയായി. പത്മ വിഭൂഷണ്‍, മാഗ്സസെ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ബംഗാബിഭൂഷണ്‍ എന്നിങ്ങനെയുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വ്യവസായിക നയങ്ങളെ തുറന്നെതിര്‍ത്ത മഹാശ്വേത, കാര്‍ഷിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വ്യവസായിക വികസനത്തിനെന്നപേരില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം നയിക്കുകയും ചെയ്തു. നന്ദിഗ്രാമിലെയും സിംഗൂരിലെയും സമരങ്ങളിലും മഹാശ്വേത വ്യക്തമായ നിലപാടുകളുമായി പോര്‍മുഖത്തു വന്നു. കേരളത്തിലത്തെിയ അവര്‍ ടി.പി ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെ വിഷയങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment