വേങ്ങര (മലപ്പുറം)[www.malabarflash.com]: ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഒ.കെ.എം നഗറില്‍ ഉപതെരഞ്ഞെടുപ്പ് ദിവസം പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞുവീണ് മരിച്ചു. വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും കൊല്ലം അഞ്ചല്‍ നെടിയറ സ്വദേശിയുമായ സുരേഷ് മന്ദിരത്തില്‍ അനില്‍ കുമാര്‍ (36) ആണ് മരിച്ചത്. മോക്ക് പോളിങ്ങ് കഴിഞ്ഞ് വോട്ടെടുപ്പ് പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
കൊല്ലം അഞ്ചല്‍ നെട്ടയം ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ ഒരു മാസം മുമ്പാണ് ഇദ്ദേഹം വേങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലിക്കത്തെുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: കൃത്യവാസന്‍. മാതാവ്: സരസ്വതി. ഭാര്യ: ദിവ്യ. ഏകമകള്‍: ദേവ തീര്‍ഥ.
Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment