Latest News

ബി ജെ പി പ്രവര്‍ത്തകന്റെ വീടിന്‌ തീയിട്ടു


പയ്യന്നൂര്‍: [www.malabarflash.com] സി പി എം, ബി എം എസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന്‌ സംഘര്‍ഷം ഉടലെടുത്ത പയ്യന്നൂരിലും പരിസരങ്ങളിലും കനത്ത പോലീസ്‌ കാവല്‍ തുടരുന്നതിനിടയില്‍ വീണ്ടും അക്രമം. രാമന്തളി, ഓണപ്പറമ്പില്‍ ബി ജെ പി പ്രവര്‍ത്തകന്റെ വീടിന്‌ തീയിട്ടു. ശിവദാസന്റെ വീടിന്‌ തീയിട്ടത്‌. തീ കത്തിച്ച്‌ ജനല്‍ വഴി അകത്തേക്ക്‌ ഇടുകയായിരുന്നുവെന്ന്‌ സംശയിക്കുന്നു.വിവരമറിഞ്ഞ്‌ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ധന്‍രാജിന്റെ കൊലപാതകത്തെ തുടര്‍ന്ന്‌ ബി ജെ പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമമാണ്‌ ഉണ്ടായത്‌.



Keywords: Kannur News, Payyannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.