Latest News

മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു


കാസര്‍കോട്‌: [www.malabarflash.com]മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി രോഗം മൂര്‍ച്ഛിച്ചു മരിച്ചു. ചൗക്കി, കെ.കെ.പുറത്തെ കുഞ്ഞിക്കണ്ണന്‍-പ്രേമ ദമ്പതികളുടെ മകള്‍ കെ.സൂര്യ (21)യാണ്‌ ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ ആശുപത്രിയില്‍ മരിച്ചത്‌. മംഗ്‌ളൂരുവിലെ ചികിത്സയ്‌ക്കുശേഷം നാട്ടിലെത്തിയതായിരുന്നു. പിന്നീട്‌ അസഹനീയമായ വയറുവേദനയെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌ പൂര്‍ത്തിയാക്കിയ സൂര്യ ബാങ്ക്‌ ജോലിക്കുള്ള പരിശീലനം നടത്തിവരികയായിരുന്നു. ഈ മാസം 17ന്‌ കാസര്‍കോട്‌ സി.പി.സി.ആര്‍.ഐയില്‍ നടക്കുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പ്‌ നടത്തി വരുന്നതിനിടയിലാണ്‌ പനിയും മറ്റും ഉണ്ടായത്‌. പരിശോധനയില്‍ മഞ്ഞപ്പിത്തമാണെന്നു കണ്ടെത്തി വിദഗ്‌ദ്ധ ചികിത്സയ്‌ക്കു മംഗ്‌ളൂരുവിലേയ്‌ക്കു മാറ്റി. രോഗശമനം ഉണ്ടായതോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
സച്ചിന്‍, സൗമ്യ സഹോദരങ്ങളാണ്‌.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.