Latest News

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞു; നെറ്റ്‌വർക്ക് പണിമുടക്കി, ജനം വലഞ്ഞു


കൊച്ചി: [www.malabarflash.com] കേരളത്തിലെ മുൻനിര ടെലികോം നെറ്റ്‌വര്‍ക്കുകള്‍ പണിമുടക്കി. ഐഡിയ, എയര്‍ടെല്‍ എന്നീ രണ്ടു നെറ്റ്‌വര്‍ക്കുകളാണ് ശനി രാവിലെ മുതൽ കിട്ടാതായത്. ഐഡിയ നെറ്റ്‌വർക്ക് പൂർണമായും പണിമുടക്കി. എന്നാൽ എയർടെൽ നെറ്റ്‌വർക്കിൽ ചിലയിടങ്ങളിൽ ഇൻകമിങ് കോൾ വരുന്നുണ്ട്. റെയ്ഞ്ച് പൂർണമായി നഷ്ടപ്പെട്ടതിനാൽ മറ്റുസേവനങ്ങളും ലഭ്യമായിരുന്നില്ല. അതേസമയം, വൈകുന്നേരം നാലുമണിയോടെ ഐഡിയ നെറ്റ്‌വർക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ പ്രധാന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞതിനാലാണ് ഐഡിയ നെറ്റ്‌വർക്ക് തകരാറിലായതെന്നാണ് റിപ്പോർട്ട്. രാവിലെ മുതൽ നിരവധി പേർ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചെങ്കിലും കോൾ കിട്ടുന്നില്ല. ഒൻപതുമണിയോടുകൂടി കൊച്ചിയിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് സംസ്ഥാന വ്യാപകമാകുകയായിരുന്നു.
അതേസമയം, കൊച്ചിയിലെ കാക്കനാട്ടുള്ള ഐഡിയയുടെ മാസ്റ്റർ സ്വിച്ചിങ് സെന്ററിലെ സാങ്കേതിക തകരാറാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Keywords: Idea, Network, Airtel, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.