ബദിയഡുക്ക: [www.malabarflash.com] ഡയാലിസിസ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതി മരിച്ചു. ബദിയഡുക്ക ടൗണിന് സമീപത്തെ പരേതരായ മുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകള്‍ നസീമ (33)യാണ് മരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍ ആയതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ ഡയാലിസിസ് നടത്തിവരികയായിരുന്നു. തിങ്കളാഴ്ചയും ആശുപത്രിയിലെത്തി ഡയാലിസിസ് ചെയ്ത ശേഷം പുറത്തിറങ്ങിയ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. സൂപ്പി, സിദ്ദിഖ്, ജമീല, സക്കീന, സാജിദ, സഫിയ, സമീറ എന്നിവര്‍ സഹോദരങ്ങളാണ്.
നസീമയും കുടുംബവും വര്‍ഷങ്ങളായി ബദിയഡുക്ക ടൗണിന് സമീപത്താണ് താമസം. എന്നാല്‍ സ്ഥലത്തിന് പട്ടയം ലഭിച്ചിരുന്നില്ല. ഇതു സംബന്ധിച്ച വാര്‍ത്ത അടുത്തിടെ `കാരവല്‍’ പ്രസിദ്ധീകരിച്ചിരുന്നു. പട്ടയം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് നസീമ മരിച്ചത്.
Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment