തൃശൂര്‍:[www.malabarflash.com] ട്രെയിനില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വൈദികനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി മാര്‍ത്താണ്ഡം കപ്പിയാറില്‍ പുളിയങ്കളൈ വീട്ടില്‍ സോബു (29) ആണ് അറസ്റ്റിലായത്.
മുംബൈ–കന്യാകുമാരി നേത്രാവതി എക്‌സ്പ്രസിലാണു സംഭവം. ട്രെയിന്‍ മാഡ്‌ഗോണില്‍ എത്തിയപ്പോള്‍ സ്‌ലീപ്പര്‍ കംപാര്‍ട്ടുമെന്റിലെ സഹയാത്രികനായ സോബു ശാരീരികമായി ശല്യം ചെയ്തുവെന്നു വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു.
ട്രെയിന്‍ കാര്‍വാറില്‍ എത്തിയപ്പോള്‍ റയില്‍വേ പോലീസിനു പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നു ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment