Latest News

സദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ മരണം: രണ്ടു പ്രതികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ:[www.malabarflash.com] സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് മങ്കട കൂട്ടില്‍ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീര്‍ ഹുസൈന്‍ (41) കൊല്ലപ്പെട്ട കേസില്‍ മുഖ്യ പ്രതികളെന്ന് കരുതുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മങ്കട കൂട്ടില്‍ സ്വദേശികളായ പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (39), പട്ടിക്കുത്ത് സുഹൈല്‍ (30) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവര്‍ ആറായി. കഴിഞ്ഞ 28ന് ആണ് സംഭവം. ഹുസൈന്‍ കൊല്ലപ്പെട്ട അന്നുതന്നെ രണ്ടുപേരും നാട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി അന്വേഷണം നടത്തി.

ഒടുവില്‍ ഗൂഡല്ലൂരിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അവിടെനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പെരിന്തല്‍മണ്ണ സിഐ ഓഫിസില്‍ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നസീര്‍ ഹുസൈനെ മര്‍ദ്ദിച്ച് അവശനാക്കിയതില്‍ പ്രധാന പങ്കു വഹിച്ച പ്രതികളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് പെരിന്തല്‍മണ്ണ സിഐ എ.എം.സിദ്ദീഖ് അറിയിച്ചു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.