മലാവി [www.malabarflash.com]: ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്ന മലാവി സ്വദേശി എറിക് അനൈവയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പണം നല്‍കി വശത്താക്കി പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു എറികിന്റെ അറസ്റ്റ്. ഡിസ്ട്രിക്റ്റ് കമ്മീഷണര്‍ ഗിഫ്‌റഖ്‌റ് ലാപോസാണ് ഇക്കാര്യം അറിയിച്ചത്.
മലാവിയിലെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലാവിയിലെ സാഞ്ചെ എന്ന ഗ്രാമത്തിലാണ് ലൈംഗിക ബന്ധം പുണ്യമായി കാണുന്നത്. ആചാരങ്ങള്‍ക്കപ്പുറം ഒരു പുണ്യാഹ കര്‍മ്മമായും ലൈംഗിക ബന്ധത്തെ ഈ ഗ്രാമത്തിലുള്ളവര്‍ കാണുന്നു. നാട്ടുകൂട്ടം തെരഞ്ഞെടുക്കുന്നവരാണ് പെണ്‍കുട്ടികളുമായി സെക്‌സിലേര്‍പ്പെടേണ്ടത്. ഇവര്‍ ‘ഹയീന’ എന്നാണ് അറിയപ്പെടുന്നത്.
നാല്‍പതുകാരനായ എറിക് ഇത്തരത്തില്‍ നാട്ടുകൂട്ടം തെരഞ്ഞെടുത്ത ഹയീനയില്‍പ്പെടുന്നു. പന്ത്രണ്ടും പതിമൂന്നും പ്രായമുള്ള പെണ്‍കുട്ടികളുമായാണ് എറിക് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളത്. അധികവും സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥിനികള്‍. കൂടാതെ മുതിര്‍ന്ന സ്ത്രീകളുമായും ഇയാള്‍ രാത്രികള്‍ പങ്കിട്ടിട്ടുണ്ട്. നൂറ്റിനാലോളം സ്ത്രീകളുമായി താന്‍ അന്തിയുറങ്ങിയതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം എറികിനെ എയ്ഡ്‌സ് രോഗിയാക്കി മാറ്റിയിരിക്കുകയാണ്. തന്നില്‍ നിക്ഷിപ്തമായ പ്രവൃത്തിയില്‍ നിന്നും പിന്മാറണമെന്ന് അതീവമായി താന്‍ ആഗ്രഹിക്കുന്നതായി ഇയാള്‍ വ്യക്തമാക്കിയിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment