കാസർകോട് [www.malabarflash.com]: ദേശീയ പാതയിൽ ബന്തിയോടിന് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു വയസുകാരി മരിച്ചു. മൊഗ്രാൽ റഹ്മത്ത് നഗറിലെ അഷ്റഫിന്റെ മകൾ നിഹാല ആണ് മരിച്ചത്. ബന്തിയോട് ദർഗയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി 6.30 മണിയോടെയാണ് അപകടം. രണ്ട് ഓട്ടോറിക്ഷകളും രണ്ടുകാറുകളുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച നിഹാല, നിഹാലയുടെ ഉപ്പ അഷ്റഫ്, അഷ്റഫിന്റെ ഭാര്യ സമീറ, ഫിറോസ് എന്നിവ ഒാട്ടോറിക്ഷ യാത്രക്കാരാണ്. അപകടത്തിൽ എട്ടോളം പേർക്കു പരുക്കേറ്റിട്ടുണ്ട്.
കാസര്‍കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറും കുമ്പള ഭാഗത്തുനിന്നും ഉപ്പളയിലേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് ആദ്യം കൂട്ടിയിടിച്ചത്. ഇതിനു പിന്നാലെ കുമ്പള ഭാഗത്തു നിന്നെത്തിയ കാറും ഒാട്ടോറിക്ഷയും പിന്നാലെ ഇടിച്ചു. വാഹനങ്ങൾക്കു നടുവിലായിരുന്നു അഷ്റഫും കുടുംബവും സഞ്ചരിച്ച ഒാട്ടോറിക്ഷ. ഇത് അപകടത്തിൽ പൂർണമായും തകർന്നു. ഓട്ടോറിക്ഷയിൽ പിൻസീറ്റിൽ ഉമ്മ സമീറയ്ക്കൊപ്പം ഇരുന്ന നിഹാലയ്ക്കു ഗുരുതരമായി പരുക്കേറ്റെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിനു മുൻപ് മരിച്ചു. അഷ്റഫാണ് ഒാട്ടോറിക്ഷ ഓടിച്ചിരുന്നത്. പരുക്കേറ്റ യാത്രക്കാരെ മംഗളൂരുവിലെയും ഉപ്പളയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Keywords: KasARAGOD News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment