ഉദുമ[www.malabarflash.com]: കാസര്‍കോട് ജില്ലാപഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇതിനായി 72 പോളിംഗ് സ്റ്റേഷനുകള്‍ ബുധനാഴ്ച സജ്ജീകരിക്കും.
ബുധനാഴ്ച രാവിലെ 10 മുതല്‍ ചെമ്മനാട് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. ചെമ്മനാട്, ഉദുമ, പളളിക്കര പഞ്ചായത്ത് വാര്‍ഡുകളിലേക്ക് അഞ്ച് കൗണ്ടറുകള്‍ സജ്ജീകരിച്ചാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുക. 316 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. വോട്ടെടുപ്പിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
പോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തും. സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലനം പൂര്‍ത്തിയായി. ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് പോലീസ് നടപടി സ്വീകരിക്കും. സെന്‍സിറ്റീവ് ബൂത്തുകളില്‍ വീഡിയോകവറേജ് സംവിധാനം ഒരുക്കും. മൂന്നു പഞ്ചായത്തുകളിലെ 36 വാര്‍ഡുകളിലായി 72 പോളിംഗ് സ്റ്റേഷനുകളില്‍ 51935 വോട്ടര്‍മാരാണുളളത്. റാമ്പ്, കുടിവെളളം, വൈദ്യുതി സംവിധാനങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കും.
ഉപതെരഞ്ഞെടുപ്പ് നടപടികള്‍ അവലോകനം ചെയ്യുന്നതിന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ ദേവയാനി, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) എന്‍ ദേവിദാസ്, ഉദുമ, പളളിക്കര, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പോലീസ് ഉദ്യോഗസ്ഥര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഈ മാസം 29 ന് രാവിലെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment