കാസര്‍കോട് [www.malabarflash.com]: കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് യുവാവ്, വലിച്ചുകീറി പോലീസുകാരന്റെ മുഖത്തെറിഞ്ഞു. ഇതു സംബന്ധിച്ച് പോലീസുകാരന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു.
കാസര്‍കോട് പഴ ബസ്‌സ്റ്റാന്റില്‍ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെട്ടുംകുഴി ഹിദയത്ത് നഗറിലെ ശര്‍ഫറാസ് നവാസി(33) നെതിരെയാണ് കാസര്‍കോട് പോലീസ് കേസെടുത്തത്. സിവില്‍ പോലീസ് ഓഫീസര്‍ പി.ടി.ഗിരീഷിന്റെ പരാതിയിലാണ് കേസ്. 26ന് ഉച്ചക്കാണ് കേസിനാസ്‌പദമായ സംഭവം.
അനധികൃത മണ്ണെണ്ണ വില്‍പ്പന പിടികൂടിയ കേസിലെ സാക്ഷിയാണ് ശര്‍ഫറാസ് നവാസ്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുള്ള സമന്‍സാണ് പോലീസുകാരന്‍ ഇയാള്‍ക്കു വ്യാപാര സ്ഥാപനത്തില്‍ എത്തി നല്‍കിയത്. സമന്‍സ് കൈപ്പറ്റിയ ഉടന്‍ തന്നെ അത് കീറി പോലീസുകാരന്റെ മുഖത്തെറിയുകയായിരുന്നുവത്രേ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment