ചെന്നൈ: [www.malabarflash.com] ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായ രാജലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. തേനൂരിനടുത്ത് വാമദത്താണ് സംഭവം.
പെണ്‍കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് വേണ്ടി പുറത്തുപോയ സമയത്തായിരുന്നു രാജലക്ഷ്മി ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷില്‍ തനിക്ക് വേണ്ടത്ര കഴിവ് ഇല്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന ഒരു കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പിലുണ്ട്.
തമിഴ് മീഡിയം സ്‌കൂളില്‍ നിന്നും പ്ലസ് ടു പാസായ ശേഷമായിരുന്നു രാജലക്ഷ്മി കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നത്. കോളേജിലെ ആശയവിനിമയം പ്രധാനമായും ഇംഗ്ലീഷിലായിരുന്നു. മറ്റു കുട്ടികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്തതില്‍ രാജലക്ഷ്മി വിഷമിച്ചിരുന്നതായി രാജലക്ഷ്മിയുടെ മാതാവ് പറഞ്ഞു. തമിഴില്‍ പഠിക്കാന്‍ മകള്‍ക്ക് അവസരമൊരുക്കി നല്‍കണമെന്ന് കോളേജ് അധികൃതരോട് പറഞ്ഞിരുന്നുവെന്നും മകളെ നോക്കിക്കൊള്ളാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment