ലിറ്ററിന് മാസം 25 പൈസ വച്ച് കൂട്ടുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടില്ല. എണ്ണക്കമ്പനികള്‍ക്ക് നേരിട്ടാണ് വില നിശ്ചയിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ പൊതുവിതരണ ശൃംഖല വഴി സബ്‌സിഡി നിരക്കിലാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ ഒരു ലിറ്ററില്‍ 13.12 രൂപ വരുമാന നഷ്ടമാണ് സബ്‌സിഡി മൂലം സര്‍ക്കാരിനുണ്ടാകുന്നത്. ഭാവിയില്‍ ഈ സബ്‌സിഡി ഇല്ലാതാക്കുന്നതായിരിക്കും പുതിയ തീരുമാനം.
അഞ്ചു വര്‍ഷത്തിനു ശേഷം ഈ മാസം ഒന്നിന് മണ്ണെണ്ണ വില ലിറ്ററിന് 25 പൈസ വര്‍ധിപ്പിച്ചിരുന്നു. ഇനിയുള്ള മാസങ്ങളില്‍ ഈ വര്‍ധനവ് തുടരും. 2017 ഏപ്രില്‍ വരെയാണ് വില വര്‍ധനവ്. രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളില്‍ 41 ശതമാനവും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് മണ്ണെണ്ണയ്ക്ക് വേണ്ടിയാണ്. വില വര്‍ധനവിലൂടെ വര്‍ഷത്തില്‍ 1000 കോടിയുടെ സബ്‌സിഡി ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.</p>
<p>മണ്ണെണ്ണ വില വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ നിരന്തരമായി സര്‍ക്കാരില്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നു. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വില്‍ക്കുന്നതു വഴി കഴിഞ്ഞ വര്‍ഷം 11,469 കോടി രൂപയാണ് എണ്ണ കമ്പനികള്‍ക്ക് വരുമാന നഷ്ടമുണ്ടായത്. 2013-14 വര്‍ഷത്തില്‍ ഇത് 30,574 കോടി രൂപയായിരുന്നു.
No comments:
Post a Comment