Latest News

ഷോറൂമിലേക്ക് ഓട്ടോ കൊണ്ടുപോവുകയായിരുന്ന ലോറി മരത്തിലിടിച്ചു; 10 ഓട്ടോകള്‍ തകര്‍ന്നു


കാസര്‍കോട്: [www.malabarflash.com] ഷോറൂമിലേക്ക് ഓട്ടോ റിക്ഷകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറി മരത്തിലിടിച്ച് പത്തോളം ഓട്ടോ റിക്ഷകള്‍ തകര്‍ന്നു. ഇന്ന് രാവിലെ ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്തിന് സമീപമാണ് അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് ആപെ കമ്പനിയുടെ ഓട്ടോ റിക്ഷകള്‍ കയറ്റി വരികയായിരുന്ന ലോറികളാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ മുകളിലെ തുറന്ന ഭാഗത്ത് വെച്ച ഓട്ടോകളാണ് തകര്‍ന്നത്. അഞ്ച് ഓട്ടോകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലോറിയുടെ മുകള്‍ ഭാഗം മരച്ചില്ലയില്‍ തട്ടിയായിരുന്നു അപകടം.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.