Latest News

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സില്‍ കലാപം, ഉദുമ പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നും രണ്ട് പേര്‍ രാജിവെച്ചു

ഉദുമ[www.malabarflash.com]: ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ഉദുമ ഗ്രമാപഞ്ചായത്തിലെ രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രാജിവെച്ചു. ഇതോടെ 28 വര്‍ഷത്തിന് ശേഷം യു.ഡി.എഫിന് ലഭിച്ച ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടേക്കും.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പാദൂര്‍ കുഞ്ഞാമുവിന്റെ മകന്‍ ഷാനവാസിനെ ഉദുമ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ രാജി വെച്ചത്.
നിലവില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ടായ ലക്ഷ്മി ബാലന്‍, ഷംഭു ബേക്കല്‍ എന്നിവരാണ് രാജി വെച്ചത്.

സി.പി.എമ്മിന്റെ ഒരുക്കു കോട്ടായായ ബേക്കല്‍ വാര്‍ഡില്‍ നിന്നും അട്ടിമറി വിജയം നേടി 28 വര്‍ഷത്തോളം എല്‍ഡിഎഫിന്റെ കുത്തകയായ ഉദുമ ഗ്രാമ പഞ്ചായത്തിനെ യു.ഡി.എഫിന്റെ ഭരണത്തിലേക്കെത്തിക്കാന്‍ നിര്‍ണ്ണായകമായത് ഷംഭുവിന്റെ വിജയമായിരുന്നു.

അതേ സമയം ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ്സില്‍ ശക്മായ പ്രതിഷേധം നിലനില്‍ക്കുന്നതായും കൂടുതല്‍ രാജികള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും കോണ്‍ഗ്രസ്സിന്റെ മണ്ഡലം നേതാവ് മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.